08:02pm 06 September 2026
NEWS
കാറ്റിലും മഴയിലും തിരുവല്ല താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീടുകൾക്കു മുകളിലും വൈദ്യുതലൈനുകളിലും വീണു.
27/05/2025  03:04 PM IST
ചെറുകര സണ്ണിലൂക്കോസ്
കാറ്റിലും മഴയിലും തിരുവല്ല താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീടുകൾക്കു മുകളിലും വൈദ്യുതലൈനുകളിലും വീണു.

ഞായറാഴ്‌ച രാത്രിയിലും തിങ്കളാഴ്ച്‌ചപകലും വിവിധ സമയങ്ങളിലാണ് കാറ്റടിച്ചത്. 23 വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. 164 വൈദ്യുതപോസ്റ്റുകൾ ഒടിഞ്ഞു. 11 കെവി ലൈനിലെ 20 പോസ്റ്റുകളാണ് തിരുവല്ല ഡിവിഷൻ പരിധിയിൽ ഒടിഞ്ഞത്. ഗാർഹിക കണക്ഷനുള്ള 144 പോസ്റ്റുകളും ഒടിഞ്ഞു. 11 കെവി ലൈൻ മൂന്നിടത്ത് മരക്കൊമ്പുവീണ് പൊട്ടി. 268 ഇടത്ത് എൽടി ലൈനുകൾ പൊട്ടിവീണു. 115 ഇടങ്ങളിൽ മരക്കൊമ്പുകൾ ലൈനിൽവീണു. കടപ്രയിൽ ആറും കുറ്റൂർ പഞ്ചായത്തിൽ അഞ്ചും വീടുകൾക്ക് മരംവീണ് കേടുപാടുണ്ടായി. പെരിങ്ങര, കാവുംഭാഗം, നിരണം എന്നീ വില്ലേജുകളുടെ പരിധിയിൽ മൂന്ന് വീതവും കുറ്റപ്പുഴയിൽ രണ്ടും വീടുകൾ തകർന്നു. തിരുവല്ല വില്ലേജ് ഓഫീസ് പരിധിയിൽ ഒരുവീടിനും മരംവീണ് തകരാറുണ്ടായി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.